Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Newyork Malayalee Association

America

ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (നെെ​മ) 2026 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 

പ്ര​മു​ഖ സം​രം​ഭ​ക​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​ജേ​ഷ് പു​ഷ്പ​രാ​ജ​നെ പ്ര​സി​ഡ​ന്‍റാ​യി എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള കി​ച്ച​ൻ റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തെ പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​സി​ഡ​ന്‍ ബി​ബി​ൻ മാ​ത്യു ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ര​ണ്ട് വ​ർ​ഷ​ക്കാ​ലം വേ​ണ്ട സ​പ്പോ​ർ​ട്ട് ത​ന്ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും ന​ന്ദി അ​റി​യി​ച്ച് സം​സാ​രി​ച്ചു.

അ​സോ​സി​യേ​ഷ​ന്‍റെ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ലാ​ജി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഒ​രു​ക്ക​ങ്ങ​ൾ പൊ​തു​യോ​ഗ​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ സു​താ​ര്യ​വും സൗ​ഹാ​ർ​ദ​പ​ര​വു​മാ​യി ന​ട​ത്തു​ന്ന​തി​ൽ അ​ദ്ദേ​ഹം മു​ഖ്യ​പ​ങ്കു​വ​ഹി​ച്ചു.  

കാ​യി​ക - സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യ നെെ​മ ന്യൂ​യോ​ർ​ക്കി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സം​ഘ​ട​ന​യാ​ണ് നെെ​മ.

പ്ര​ത്യേ​കി​ച്ച്, സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കാ​റു​ള്ള "നെെ​മ ക​പ്പ്' ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റും മ​റ്റ് പ്രോ​ഗ്രാ​മു​ക​ൾ, ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്.

 

Latest News

Up